Kuwait
മുന്നേറ്റമില്ല; കുവൈത്തിലെ സാമ്പത്തികനില ദുർബലമെന്ന് യുഎസ് റേറ്റിങ് ഏജൻസി
Kuwait

മുന്നേറ്റമില്ല; കുവൈത്തിലെ സാമ്പത്തികനില ദുർബലമെന്ന് യുഎസ് റേറ്റിങ് ഏജൻസി

Web Desk
|
18 Jan 2023 4:33 PM GMT

രാജ്യത്തെ സാമ്പത്തിക വളർച്ച 10 ശതമാനത്തിൽ താഴെയായി കുറയുമെന്നും ഏജന്‍സി പറയുന്നു.

കുവൈത്ത് സിറ്റി: കുവൈത്ത് സാമ്പത്തിക വളര്‍ച്ച ദുര്‍ബലം. യു.എസ്റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്‍റെ റേറ്റിംഗ് പ്രകാരം കുവൈത്തിന് മുന്നേറ്റമില്ല.നിക്ഷേപ ഗ്രേഡായ എഎ മൈനസിലാണ് ഇപ്പോഴും കുവൈത്തിന്‍റെ നില. വായ്പാ തിരിച്ചടവിനുള്ള ശേഷി വിലയിരുത്തി കടമെടുക്കലിന്റെ കാര്യത്തിലുള്ള നിലവാരം നിശ്ചയിക്കുന്നതാണ് ക്രഡിറ്റ് റേറ്റിംഗ്. ദുർബലമായ സാമ്പത്തിക വരവ്, ഭരണ നിർവഹണ പിഴവുകൾ, എണ്ണയുടെ വിലകുറവ്, ഘടനാപരമായ മാന്ദ്യം എന്നിവ കുവൈത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായി റേറ്റിംഗ് ഏജൻസി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ഫിച്ച് സൊല്യൂഷൻസ് കഴിഞ്ഞ ജനുവരിയിലാണ് നിക്ഷേപ ഗ്രേഡായ എഎയിൽ നിന്ന് കുവൈത്തിന്റെ റേറ്റിങ് എഎ മൈനസ് ആയി താഴ്ത്തിയത്.സർക്കാരും പാർലിമെന്റും നിരന്തരം ഏറ്റുമുട്ടുന്നത് സാമ്പത്തിക വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്നതായും നയരൂപീകരണത്തിൽ താമസം വരുത്തുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക വളർച്ച 10 ശതമാനത്തിൽ താഴെയായി കുറയുമെന്നും ഏജന്‍സി പറയുന്നു.

സര്‍ക്കാര്‍ പണത്തിന്‍റെ എഴുപത് ശതമാനം ചിലവഴിക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിനും സബ്‌സിഡിക്കുമായാണ്. കുവൈത്ത് സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നേരത്തെ ലോകബാങ്ക് പുറത്തിറക്കിയ കോർപ്പറേറ്റ് ഗവേണൻസ് ഇൻഡിക്കേറ്ററുകളുടെ റാങ്കിംഗിൽ കുവൈത്ത് 51-ാം സ്ഥാനമായിരുന്നു.

Similar Posts