Kuwait
Kuwait
കുവൈത്തിലെ മുത്ലയിൽ ജലക്ഷാമം രൂക്ഷമാകുന്നു
|21 Jun 2024 1:40 PM GMT
ഒരു ടാങ്കർ വെള്ളത്തിൻറെ വില 40 ദിനാറായി കുതിച്ചു ഉയർന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്ലയിൽ ജലക്ഷാമം രൂക്ഷമാകുന്നു. വാട്ടർ ടാങ്കറുകളെയാണ് കുടിവെള്ള ആവശ്യങ്ങൾക്കായി മുത്ലയിലെ താമസക്കാർ ആശ്രയിക്കുന്നത്. പ്രദേശത്തെ ഫില്ലിങ് സ്റ്റേഷനുകൾ അടച്ചുപൂട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വോളണ്ടിയർ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ-അനാസി പറഞ്ഞു.
നിലവിൽ ജഹ്റ സ്റ്റേഷനിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്.ഒരു ടാങ്കർ വെള്ളത്തിൻറെ വില 40 ദിനാറായി കുതിച്ചു ഉയർന്നിട്ടുണ്ട്. വേനൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജലക്ഷാമ വിഷയത്തിൽ അധികൃതർ ഉടൻ ഇടപെടണമെന്ന് അൽ-അനാസി പറഞ്ഞു.