ഇന്ത്യൻ എംബസിയില്‍ പ്രതിവാര ഓപൺഹൗസ് സംഘടിപ്പിച്ചു
|കുവൈത്ത് ഇന്ത്യൻ എംബസിയില്‍ പ്രതിവര ഓപൺ ഹൗസ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് പരാതികള്‍ നേരിട്ട് സ്വീകരിച്ചു.
ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ്, രാഹുല്‍ രാജ് സിങ് തുടങ്ങിയ മുതിര്‍ന്ന എംബസ്സി ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. അടുത്ത ഓപ്പണ്‍ ഹൗസ് ഈ മാസം 21 ന് നടക്കും. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന് സൗകര്യം രാവിലെ 10 മുതൽ എംബസിയിൽ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ എല്ലാ ഇന്ത്യക്കാര്‍ക്കും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. പരാതികളോ അന്വേഷണങ്ങളോ ഉള്ളവര്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, സിവില്‍ ഐ.ഡി നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ amboff.kuwait@mea.gov.in എന്ന വിലാസത്തില്‍ അറിയിക്കണമെന്ന് എംബസ്സി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.