Kuwait
Winter in Kuwait
Kuwait

കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15 ന് ആരംഭിക്കും

Web Desk
|
12 Oct 2023 9:34 PM GMT

കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. നാല് ഘട്ടങ്ങളായാണ് ശൈത്യകാലം ഉണ്ടാവുക.

ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും. അടുത്ത ആഴ്ചകളില്‍ പകൽ സമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മഞ്ഞുകാലത്തിന്റെ ആദ്യ സൂചന ആയാണ് ഈ സീസണിനെ കണക്കാക്കുന്നത്.

തെക്കുകിഴക്കൻ കാറ്റിനൊപ്പം ന്യൂനമർദം കുറയുന്നത് തുടരുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നിലവിൽ പകൽ കൂടിയ ചൂട് ശരാശരി 40 ഡിഗ്രിയിൽ എത്തുമെങ്കിലും രാത്രിയിൽ അത് 28-22 ഡിഗ്രി പരിധിയിലേക്ക് താഴും.

Similar Posts