കൂടുതൽ ബ്രാഞ്ചുകളുമായി ലല്ലുമ്മാസ്; മൂന്ന് വർഷത്തിനുള്ളിൽ 10 ബ്രാഞ്ചുകൾ തുറക്കും
|2015 മുതൽ ലല്ലുമ്മാസ് ദുബൈയിൽ കാറ്ററിങ് സേവനം നൽകി വരുന്നുണ്ട്
ദുബൈ: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യു എ ഇയിൽ പത്തു ഔട്ലറ്റുകൾ തുറക്കാൻ പദ്ധതിയിട്ട് ലല്ലുമ്മാസ് റസ്റ്റോറൻറ്. ഫ്രാഞ്ചൈസി സ്വഭാവത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലും വിപുലീകരണത്തിന് പദ്ധതിയുണ്ടെന്ന് ലല്ലുമ്മാസ് സാരഥികൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലല്ലുമ്മാസിന്റെ രണ്ടാമത് ബ്രാഞ്ച് ദുബൈ കറാമയിൽ തുറന്നത്.
ഗുണമേന്മയുള്ള തനതു ഭക്ഷ്യവിഭവങ്ങൾക്ക് പേരുകേട്ട ലല്ലുമ്മാസ് നാലു വർഷം മുമ്പ് ഖിസൈസിലാണ് ആദ്യ റെസ്റ്ററന്റ് ആരംഭിച്ചത്. ഇതിനകം ലഭിച്ച വലിയ പിന്തുണയാണ് കൂടുതൽ ബ്രാഞ്ചുകളിലേക്ക് നീങ്ങാൻ പ്രേരണയെന്ന് ലല്ലുമ്മാസ് സാരഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്ന ദൗത്യം തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ലല്ലുമ്മ, ലല്ലുമ്മാസ് ചെയർമാൻ ഡോ. അനീസ് ഫരീദ്, മാനേജിങ് ഡയറക്ടർ റംല ഹുസൈൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ദുബൈ കറാമയിൽ സെൻട്രൽ പോസ്റ്റ് ഓഫീസിനും സെൻട്രൽ ഫുഡ് കൺട്രോൾ ലാബിനും പിറകിലായി വെള്ളിയാഴ്ചയാണ് ലല്ലുമ്മാസ് രണ്ടാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത് . ആളുകളുടെ ആരോഗ്യത്തിന് ദോഷകരമാകുന്ന ഒന്നിനും കൂട്ടുനിൽക്കില്ലെന്നതാണ് നയമെന്നും തനത് കേരളീയ വിഭവങ്ങൾക്ക് അന്താരാഷ്ട്ര സ്വഭാവം നൽകാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ലല്ലുമ്മാസ് സാരഥികൾ പറഞ്ഞു.
2015 മുതൽ ലല്ലുമ്മാസ് ദുബൈയിൽ കാറ്ററിങ് സേവനം നൽകി വരുന്നുണ്ട്. 2018 ൽ ആണ് ഖിസൈസ് ഗ്രാൻറ് സർവീസ് സെൻററിന് സമീപം ലല്ലുമ്മാസ്പ്രവർത്തനം തുടങ്ങിയത്.