മീഡിയവൺ- ടാൽറോപ് ബിസിനസ് കോൺക്ലേവ് ഇന്ന് ദുബൈയില്‍
|ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടേമേഷൻ എന്നിവ ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്
ദുബൈ: മീഡിയവൺ ടാൽറോപുമായി ചേർന്ന് ദുബൈയിൽ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് ഇന്ന് നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടേമേഷൻ എന്നിവ ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
രാവിലെ പത്ത് മുതൽ ദുബൈ മെട്രോപൊളിറ്റൻ ഹോട്ടലിലാണ് നിർമിത ബുദ്ധി, ഓട്ടോമേഷൻ മേഖലകളിലെ വിദഗ്ദർ നയിക്കുന്ന ടാൾറോപ് മീഡിയവൺ ബിസിനസ് ക്ലോൺക്ലേവിന് തുടക്കമാവുക. ഡോ. എം.കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. പിഡബ്യൂസി മിഡിലീസ്റ്റ് ടെക്നോളജി കൺസൾട്ടിങ് സീനിയർ ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽകഅബി, അലിറിസ ഗ്രൂപ്പ് ചെയർമാൻ അലിറിസ അബ്ദുൽഗഫൂർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ജെംസ് എഡുക്കേഷന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹെഡ് ഷമീദ് സേട്ട്, ഗ്രോവാലി സ്ഥാപകൻ ജസീർ ജമാൽ തുടങ്ങിയ വിദഗ്ധർ സദസുമായി സംവദിക്കും. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് അധ്യക്ഷനായിരിക്കും. ടാൾറോപ് സി ടി ഒ സോബിർ നജ്മുദ്ദീൻ, സി ഒ ഒ ജോൺസ് ജോസഫ്, പ്രോജക്ട് ഡയറക്ടർ മിഷാന മുഹമ്മദ് എന്നിവർ തുടങ്ങിയവർ സംസാരിക്കും. യു എ ഇയിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന നൂറുകണക്കിന് സംരംഭകർ കോൺക്ലേവിൽ പങ്കെടുക്കും.