ദോഹ എക്സ്പോയില്‍ സാമൂഹിക മന്ത്രാലയവും; പ്രാദേശിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തും
|റസ്റ്റോറൻറ്, ഫാമിലി സോണുകളിലായി ‘ഫ്രം ദി ഹോംലാൻഡ്’ സംരംഭത്തിന്റെ ഭാഗമായി 60 ഓളം പ്രാദേശിക ഉൽപാദകർ പങ്കെടുക്കും
ദോഹ : ദോഹ ഹോർട്ടികൾചറൽ എക്സ്പോയിൽ ഖത്തര്‍ സാമൂഹിക വികസന, കുടുംബ മന്ത്രാലയവും പങ്കാളികളാകും. പ്രാദേശിക ഉൽപാദകരുമായാണ് സാമൂഹിക വികസന മന്ത്രാലയം എക്സ്പോയിൽ പങ്കെടുക്കുന്നത്.
റസ്റ്റോറൻറ്, ഫാമിലി സോണുകളിലായി ‘ഫ്രം ദി ഹോംലാൻഡ്’ സംരംഭത്തിന്റെ ഭാഗമായി 60 ഓളം പ്രാദേശിക ഉൽപാദകർ പങ്കെടുക്കും. പ്രാദേശിക ഉൽപന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണി കണ്ടെത്തുന്നതിന് കൂടിയാണ് എക്സ്പോയുടെ ഭാഗമാവുന്നതെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തുന്ന സന്ദർശകർക്കും അതിഥികൾക്കും ഖത്തറിന്റെ തനത് വിഭവങ്ങള്‍ രുചിക്കാനും അറിയാനുമുള്ള അവസരം കൂടിയാണിത്.
ഭക്ഷ്യ ഉൽപന്നങ്ങൾ, വൈവിധ്യമാർന്ന രുചികൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, തേൻ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ, മറ്റു പരിസ്ഥിത സൗഹൃദ ഉൽപന്നങ്ങൾ എന്നിവ വിവിധ സ്റ്റാളുകളിലായി പ്രദർശിപ്പിക്കും.ഒക്ടോബർ രണ്ടിന് തുടങ്ങി മാർച്ച് 28 വരെയായി ആറു മാസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ഹോർടികൾചറൽ എക്സ്പോയിൽ 88രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.