Gulf
ഖത്തറിൽ കടൽ കൊട്ടാരമായ എം.എസ്.സി യൂറോപ്പ കപ്പലിന് നാളെ പേരിടും
Gulf

ഖത്തറിൽ കടൽ കൊട്ടാരമായ എം.എസ്.സി യൂറോപ്പ കപ്പലിന് നാളെ പേരിടും

Web Desk
|
12 Nov 2022 6:37 PM GMT

ചരിത്രത്തിൽ ആദ്യമായാണ് പശ്ചിമേഷ്യയില്‍ ഒരു ക്രൂയിസ് കപ്പലിന്റെ പേരിടല്‍ ചടങ്ങ് നടക്കുന്നത്

ഖത്തര്‍ ലോകകപ്പിന്റെ ആഢംബര താമസ സൗകര്യമായ എം.എസ്.സി യൂറോപ്പ കപ്പലിന് നാളെ ഔദ്യോഗികമായി പേരിടും. നാളത്തെ ചരിത്ര നിമിഷങ്ങള്‍ക്കായി ഒരുങ്ങുകയാണ് എം.എസ്.സി യൂറോപ്പ. ദോഹ തീരത്ത് പ്രൗഢിയോടെ നങ്കൂരമിട്ട എം.എസ്.സി വേള്‍ഡ് യൂറോപ്പയ്ക്ക് പേരിടാനുള്ള നിയോഗം ഖത്തര്‍ അമീറിന്റെ സഹോദരി ശൈഖ മയാസയ്ക്കാണ്.

ചരിത്രത്തിൽ ആദ്യമായാണ് പശ്ചിമേഷ്യയില്‍ ഒരു ക്രൂയിസ് കപ്പലിന്റെ പേരിടല്‍ ചടങ്ങ് നടക്കുന്നത്. ഈ കപ്പലിനെ കടല്‍ക്കൊട്ടാരം എന്ന് വിളിച്ചാല്‍ മതിയാകില്ല. കാരണം അത്രയും വലിയൊരു അത്ഭുത ‌ലോകമാണിത്. 22 നിലകളില്‍ ആഢംബരത്തിന്റെ ഒരു വിസ്മയ ലോകം, സ്വിമ്മിങ് പൂളുകള്‍, ഗെയിം സ്റ്റേഷനുകള്‍. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍.

സംഗീതവും നൃത്തവും ആസ്വദിക്കാന്‍ മൂന്ന് കണ്‍സെര്‍ട്ടുകളും അഞ്ച് തിയറ്ററുകളും സജ്ജം. ഇതിന് പുറമെ ലൈവ് പെര്‍ഫോര്‍മന്‍സുകളും

കടല്‍ക്കാഴ്ചകളിലേക്കും ദോഹ കോര്‍ണിഷിലെ കാഴ്ചകളിലേക്കും തുറക്കുന്ന ബാല്‍ക്കണികളോട് കൂടിയ 3000 ലേറെ മുറികള്‍, ഇതില്‍ തന്നെ വിവിഐപികള്‍ക്കായി എക്സിക്യൂട്ടീവ് റൂമുകളുണ്ട്. ഇങ്ങനുള്ള ഏഴ് സ്വിമ്മിങ് പൂളുകള്‍ താമസക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഭക്ഷണമൊരുക്കാന്‍ 33 റസ്റ്റോറന്റുകള്‍, ഇതിനെല്ലാമുപരി എല്‍.എന്‍.ജിയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം കപ്പലുകളില്‍ ഒന്നാണ് എം.എസ്.സി വേള്‍ഡ് യൂറോപ്പ. നാലായിരത്തിലേറെ ജീവനക്കാര്‍ ഈ കപ്പലില്‍ ജോലി ചെയ്യുന്നുണ്ട്.

Similar Posts