'നാഫിസ്' പദ്ധതി വൻവിജയം; ജോലി ലഭിച്ചവരുടെ എണ്ണം അരലക്ഷം കടന്നു
|2026ഓടെ സ്വകാര്യമേഖലയിലെ സ്വദേശി അനുപാതം 10 ശതമാനം വരെ ഉയർത്താനാണ് തീരുമാനം
ദുബൈ: രണ്ടുവർഷത്തിനിടെ യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ ജോലി ലഭിച്ച സ്വദേശികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. 2021 സെപ്തംബറിൽ ആരംഭിച്ച സ്വദേശിവൽകരണ പദ്ധതിയായ 'നാഫിസ്' വൻവിജയമാണെന്ന് അധികൃതർ വ്യക്തമാക്കി. 2026ഓടെ സ്വകാര്യമേഖലയിലെ സ്വദേശി അനുപാതം 10ശതമാനം വരെ ഉയർത്താനാണ് തീരുമാനം.
നിലവിൽ യു.എ.ഇയിലെ സ്വകാര്യ മേഖലയിൽജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 82,000 ആണ്. ഇവരിൽ അരലക്ഷം പേരും നാഫിസ്പദ്ധതിയിലൂടെയാണ് ജോലിയിൽപ്രവേശിച്ചത്. ആകെ 17,000കമ്പനികളാണ്ഇമാറാത്തികളെ നിയമിച്ചത്. 2018നെ അപേക്ഷിച്ച്സ്വദേശികളുടെഎണ്ണം മൂന്നിരട്ടിയലേറെയാണ്വർധിച്ചത്. ഫെഡറൽ സർക്കാർ മേൽനോട്ടത്തിൽ 2022ൽ നടപ്പിലാക്കിയ സ്വദേശിവൽകരണനടപടികളാണ് വലിയ മാറ്റം കൊണ്ടുവന്നത്. 2021ൽ 29,810പേർ മാത്രമായിരുന്നു സ്വകാര്യമേഖലയിൽ. 2022അവസാനമായതോടെ എണ്ണം 50,228ആയി ഉയർന്നു
ദുബൈയിലാണ് ഏറ്റവും കൂടുതൽ സ്വദേശികൾ സ്വകാര്യ മേഖലയിൽ നിയമിതരായത്. ബിസിനസ് സർവീസുകൾ, ഭരണപരമായ സേവനങ്ങൾ, വ്യാപാര-അറ്റകുറ്റപ്പണി സ്ഥാപനങ്ങൾ, ചെറുകിട-മൊത്തവ്യാപാര സ്ഥാപനങ്ങൾ, നിർമാണം, സിവിൽ എൻജിനീയറിങ് തുടങിയ മേഖലകളിലാണ്കൂടുതൽ നിയമനം.
20ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം ഒരു സ്വദേശിയെ നിയമിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിലവിൽ 50 ൽ കൂടുതൽ ജീവനക്കാരുള്ളസ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം.