Gulf
നിയന്ത്രണങ്ങള്‍ നീക്കുന്നു; ഖത്തറില്‍ പള്ളികളിൽ നമസ്കാരത്തിന് സാമൂഹിക അകലം ആവശ്യമില്ല
Gulf

നിയന്ത്രണങ്ങള്‍ നീക്കുന്നു; ഖത്തറില്‍ പള്ളികളിൽ നമസ്കാരത്തിന് സാമൂഹിക അകലം ആവശ്യമില്ല

Web Desk
|
30 Sep 2021 4:21 AM GMT

എന്നാൽ ജുമാ നമസ്കാരത്തിന് മുമ്പുള്ള ഖുതുബ സമയത്ത് ഒരു മീറ്റർ അകലത്തിലായിരിക്കണം ഇരിക്കേണ്ടത്

ഖത്തറിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നു. നാലാം ഘട്ട ഇളവുകളുടെ ഭാഗമായി പള്ളികളിൽ ജുമാ ഉൾപ്പെടെയുള്ള നമസ്‍കാരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി. എന്നാൽ ജുമാ നമസ്കാരത്തിന് മുമ്പുള്ള ഖുതുബ സമയത്ത് ഒരു മീറ്റർ അകലത്തിലായിരിക്കണം ഇരിക്കേണ്ടത്. ടോയ്‌ലറ്റുകൾ തുറക്കാം. ഒപ്പം തിരക്ക് കുറഞ്ഞ പള്ളികളിൽ അംഗസ്നാനം നടത്താനുള്ള സൗകര്യങ്ങളും തുറക്കാം.

അതേസമയം സ്വന്തമായി നമസ്കാരപായ കരുതൽ, ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ്, മാസ്ക് ധരിക്കൽ തുടങ്ങി നിബന്ധനകൾ കർശനമായി തന്നെ തുടരുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 3 മുതൽ പുതിയ ഇളവുകൾ നിലവിൽ വരും.

Similar Posts