Gulf
മക്കയില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണമുയര്‍ത്തി; ഇനി ദിവസവും 70,000 പേര്‍ക്ക് അനുമതി
Gulf

മക്കയില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണമുയര്‍ത്തി; ഇനി ദിവസവും 70,000 പേര്‍ക്ക് അനുമതി

Web Desk
|
8 Sep 2021 5:50 PM GMT

നിലവിൽ പ്രതിദിനം 60,000 തീർഥാടകർക്കാണ് ഉംറ നിർവഹിക്കുവാൻ ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകിവരുന്നത്. ഘട്ടംഘട്ടമായി പ്രതിദിന തീർഥാടകരുടെ എണ്ണം 1,20,000 ആക്കി ഉയർത്തുവാനാണ് മന്ത്രാലയത്തിന്റെ നീക്കം

മക്കയിൽ പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം 70,000 ആക്കി ഉയർത്തി. ഹജ്ജിന് ശേഷം ഇതുവരെ 3500 ഓളം ഉംറ വിസകളാണ് അനുവദിച്ചത്. അതേസമയം സൗദിയുടെ യാത്രവിലക്കുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇപ്പോൾ ഉംറ വിസ അനുവദിക്കുന്നില്ല.

നിലവിൽ പ്രതിദിനം 60,000 തീർഥാടകർക്കാണ് ഉംറ നിർവഹിക്കുവാൻ ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകിവരുന്നത്. ഘട്ടംഘട്ടമായി പ്രതിദിന തീർഥാടകരുടെ എണ്ണം 1,20,000 ആക്കി ഉയർത്തുവാനാണ് മന്ത്രാലയത്തിന്റെ നീക്കം. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം ഒമ്പതു മുതലാണ് വിദേശ തീർഥാാടകർക്ക് ഉംറ നിർവഹിക്കുന്നതിനുള്ള അനുമതി നൽകി തുടങ്ങിയത്.

താമസത്തിനായി തെരഞ്ഞെടുക്കുന്ന ഹോട്ടലുകൾ വഴി തന്നെ ഉംറക്കും ഹറം പള്ളിയിൽ നമസ്‌കരിക്കുന്നതിനുമുള്ള പെർമിറ്റുകളും ലഭ്യമാണ്. ഒരു തവണ ഉംറ നിർവഹിച്ച് 15 ദിവസം പൂർത്തിയാക്കിയാൽ മാത്രമേ ആഭ്യന്തര തീർഥാടകർക്ക് അടുത്ത ഉംറക്കുള്ള അനുമതി ലഭിക്കൂ. വാക്സിനേഷൻ പൂർത്തീകരിച്ച 12 വയസിന് മുകളിലുള്ളവർക്കെല്ലാം ഉംറ പെർമിറ്റുകൾ അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Related Tags :
Similar Posts