Gulf
കോവിഡ് മരണത്തിന്‍റെ കണക്കില്‍ പടിക്ക് പുറത്തു നിര്‍ത്തി പ്രവാസികളുടെ മരണം
Gulf

കോവിഡ് മരണത്തിന്‍റെ കണക്കില്‍ പടിക്ക് പുറത്തു നിര്‍ത്തി പ്രവാസികളുടെ മരണം

Web Desk
|
2 July 2021 5:54 PM GMT

അനൗദ്യോഗിക കണക്ക് പ്രകാരം ആറായിരത്തോളം ഇന്ത്യക്കാർ വിദേശത്ത് മരിച്ചിട്ടുണ്ട്. ഇതിൽ 800നും 1000നും ഇടയിൽ മലയാളികളാണ്.

മഹാമാരിയിൽ മരിച്ച ഇന്ത്യക്കാരുടെ കണക്കുകൾ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ എവിടെയും പെടാതെ ഗൾഫ് നാടുകളിലെ പ്രവാസി മരണങ്ങൾ.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി നിർദേശം നടപ്പിലാക്കുമ്പോൾ മരിച്ചത് വിദേശത്താണെന്ന പേരിൽ 'ഇന്ത്യക്കാരുടെ' പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയിലാണ് ആയിരത്തോളം പ്രവാസി കുടുംബങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഒന്നരമാസത്തിനപ്പുറം പുറത്തിറങ്ങുന്ന മാർഗരേഖയിൽനിന്ന് പ്രവാസി മരണം പടിക്കുപുറത്താകും.

അനൗദ്യോഗിക കണക്ക് പ്രകാരം ആറായിരത്തോളം ഇന്ത്യക്കാർ വിദേശത്ത് മരിച്ചിട്ടുണ്ട്. ഇതിൽ 800നും 1000നും ഇടയിൽ മലയാളികളാണ്. കോവിഡ് ബാധിച്ച് മരിച്ചതിൽ മിക്കവരും സാധാരണ കുടുംബങ്ങളിലെ 30 നും 45 വയസിനും ഇടയിലുള്ളവരാണ്.

കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതിവിധിയുടെ പരിധിയിൽ മരിച്ച പ്രവാസികളെകൂടി ഉൾപ്പെടുത്തണമെന്നും ഗൾഫിലെ പ്രവാസി സംഘടകളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളും നയതന്ത്ര ഉദ്യോഗസ്ഥരും ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.

Related Tags :
Similar Posts