Oman
Oman
തൊഴിൽ നിയമലംഘനം: മസ്‌കത്ത് ഗവർണറേറ്റിൽ മെയ് മാസം അറസ്റ്റിലായത് 1,139 പ്രവാസി തൊഴിലാളികൾ
|8 Jun 2023 5:41 PM GMT
പിടിയിലായവരിൽ 990 പേരെ നാടുകടത്തി
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്ത് ഗവർണറേറ്റിൽ മേയ് മാസം അറസ്റ്റിലായത് 1,139 പ്രവാസി തൊഴിലാളികൾ. 804 പരിശോധനാ ക്യാമ്പയിനുകളാണ് തൊഴിൽ മന്ത്രാലയം നടത്തിയത്. പിടിയിലായവരിൽ നിന്നും 990 പേരെ നാടുകടത്തി. ഒമാൻ സ്വദേശികൾക്ക് നീക്കിവെച്ച മേഖലകളിൽ ജോലി ചെയ്ത 210 പേരും അറസ്റ്റിലായവരിൽ പെടും.
291 പേർ തൊഴിലുടമക്ക് പകരം മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്തതിനാണ് അറസ്റ്റിലായത്. 26 പേർ അവർക്ക് അനുവദിക്കപ്പെട്ട ജോലിക്ക് പുറമെയുള്ള ജോലികൾ ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.