Oman
11,500 packs of banned cigarettes were seized in a raid at the house of an Asian worker in Oman.
Oman

ഏഷ്യൻ തൊഴിലാളിയുടെ വീട്ടിൽ റെയ്ഡ്; ഒമാനിൽ 11,500ലധികം പെട്ടി നിരോധിത സിഗരറ്റ് പിടിച്ചെടുത്തു

Web Desk
|
3 Sep 2024 11:59 AM GMT

സീബ് മാർക്കറ്റിലെ ഒരു കടയിൽ റെയ്ഡ് നടത്തി 430 പെട്ടി സിഗരറ്റും 305 കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു

മസ്‌കത്ത്: ഒമാൻ കസ്റ്റംസിന്റെ കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ് അൽ ആമിറാത്തിലെ ഏഷ്യൻ തൊഴിലാളിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും 11,500ലധികം പെട്ടി നിരോധിത സിഗരറ്റ് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, സീബ് മാർക്കറ്റിലെ ഒരു കടയിൽ റെയ്ഡ് നടത്തി 430 പെട്ടി സിഗരറ്റും 305 കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.

സദാചാര വിരുദ്ധ പ്രവർത്തനവും ഭിക്ഷാടനവും; സ്ത്രീകൾ അറസ്റ്റിൽ

മസ്‌കത്ത് ഗവർണറേറ്റിൽ സദാചാര വിരുദ്ധ പ്രവർത്തനങ്ങളും ഭിക്ഷാടനവും നടത്തിയതിന് ഒരു കൂട്ടം വിദേശ വനിതകളെ അറസ്റ്റ് ചെയ്തു. എക്‌സിൽ റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത രാജ്യക്കാരാണ് അറസ്റ്റിലായത്.

മയക്കുമരുന്ന് കൈവശം വെച്ചതിന് ഒരാൾ അറസ്റ്റിൽ

ദോഫാർ ഗവർണറേറ്റിൽ നൂറിലധികം കെട്ട് ഖാത്ത് കൈവശം വച്ചതിന് ഒരാളെ റോയൽ ഒമാൻ പൊലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് സലാലയിലെ സ്‌പെഷ്യൽ ടാസ്‌ക് യൂണിറ്റിന്റെ സഹകരണത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.

Similar Posts