Oman
Oman
അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 35 ആഫ്രിക്കൻ പൗരന്മാർ പിടിയിൽ
|23 Aug 2024 10:57 AM GMT
നോർത്ത് ഷർഖിയയിൽ വെച്ച് ട്രക്ക് വഴി കടക്കാൻ സഹായിച്ചവരെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു
മസ്‌കത്ത്: അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 35 ആഫ്രിക്കൻ പൗരന്മാർ പിടിയിൽ. നോർത്ത് ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് ഇബ്രയിലെ സ്പെഷ്യൽ ടാസ്‌ക് പോലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് കടന്നുകയറ്റക്കാരെ പിടികൂടിയത്. നോർത്ത് ഷർഖിയയിൽ വെച്ച് ട്രക്ക് വഴി പ്രതികളെ കടക്കാൻ സഹായിച്ചവരെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.