ഒമാനിൽ 3G സേവനം അവസാനിപ്പിക്കുന്നു
|ഒമാനിൽ 3G സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധന ആരംഭിച്ചു. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ തുടങ്ങി ക്രമേണയായിരിക്കും 3G സേവനങ്ങൾ നിർത്തലാക്കുക.
2024ന്റെ മൂന്നാം പാദത്തോടെ ഒമാനിലെ എല്ലാ 3G സേവനങ്ങളും ക്രമേണ നിർത്തലാക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്‍റെ മുന്നോടിയായാണ് നിർത്തലാക്കുമ്പോഴുള്ള വെല്ലുവിളികൾ തിരിച്ചറിയാനായി ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേഷൻസ് അതോറിറ്റി പരിമിതമായ സ്ഥലങ്ങളിൽ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
4G നെറ്റ്‌വർക്ക് സേവനമെങ്കിലും ലഭ്യമല്ലാത്ത ആശയവിനിമയ ഉപകരണങ്ങളുടെ അംഗീകാരവും ഇറക്കുമതിയും അവസാനിപ്പിക്കുകയും ചെയ്യും. ഒമാനിൽ ഇന്റർനെറ്റ് വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ 5G സ്റ്റേഷനുകളുടെ എണ്ണം 2,600ആയി വർധിപ്പിച്ചിട്ടുണ്ട്.
3G ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിനുള്ള സമയക്രമം വിവിധ സ്പെക്‌ട്രം ഘടകങ്ങളെയും 2G/3G നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണത്തെയും ആശ്രയിച്ചാണ് തീരുമാനിക്കുക.