Oman
Maternity leave with full pay
Oman

ഒമാനിൽ വനിത ജീവനക്കാർക്ക് പൂർണ ശമ്പളത്തോടെ 98 ദിവസത്തെ പ്രസവാവധി

Web Desk
|
20 March 2023 1:00 PM GMT

ഒമാനി വനിത ജീവനക്കാർക്കും പ്രവാസിവനിതകൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയം. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണണ് പ്രസവാവധി 50 ദിവസത്തിൽനിന്ന് 98 ആയി ഉയർത്തിയിരിക്കുന്നത്.

തൊഴിലാളികളുടെ മിനിമം വേതനം ഉയർത്താനുള്ള നിർദ്ദേശം ഒമാൻ സർക്കാർ പഠിച്ചു വരികയാണെന്ന് 'ടുഗെദർ വി പ്രോഗ്രസ്' ഫോറം പരിപാടിയിൽ സംസാരിക്കുകയായിരുന്ന തൊഴിൽ മന്ത്രി പറഞ്ഞു.

പ്രവാസികൾക്ക് ജോലിയിൽ തുടരാനുള്ള പരമാവധി പ്രായപരിധി റദ്ദാക്കിയത് ഒമാനിലെ ബിസിനസ് മേഖലക്ക് സഹായകമാകും. കഴിഞ്ഞ വർഷമാണ് തൊഴിൽ മന്ത്രാലയം സർക്കുലറിന്റെ അടിസ്ഥാനത്തിൽ പ്രവാസി തൊഴിലാളികളുടെ 60 വയസ്സ് പ്രായപരിധി റദ്ദാക്കിയത്.

മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച 'ടുഗെദർ വി പ്രോഗ്രസ്' ഫോറം സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. സർക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള ഒമാൻ സുൽത്താന്റെ കാഴ്ചപാടിന്റെ ഭാഗമായാണ് 'ടുഗെദർ വി പ്രോഗ്രസ്' ഫോറം.

Similar Posts