Oman
![ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു](https://www.mediaoneonline.com/h-upload/2022/05/01/1292650-mary-thomas.webp)
Oman
ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
1 May 2022 8:41 AM GMT
പെരുന്നാൾ അവധിക്ക് ദുബൈയിൽനിന്ന് സലാലയിലേക്ക് വന്ന രണ്ട് മലയാളി കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്
സലാല: ഒമാനിലെ ഹൈമയിൽ നടന്ന വാഹനാപകടത്തിൽ കായംകുളം സ്വദേശിനി മരിച്ചു. ചേപ്പാട് പള്ളിത്തേക്കാത്തിൽ ഷേബ മേരി തോമസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു.
പെരുന്നാൾ അവധിക്ക് ദുബൈയിൽനിന്ന് സലാലയിലേക്ക് വന്ന രണ്ട് മലയാളി കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നിസ്‌വ ആശുപതിയിലേക്ക് മാറ്റി. പിതാവിന്റെ സഹോദരനായ മാത്യൂസ് ഡാനിയൽ സലാലയിലുണ്ട്.