Oman

Oman
ഒമാനിലെ സുഹാറിൽ വാഹനപകടം; കോഴിക്കോട് സ്വദേശി മരിച്ചു

8 July 2024 5:33 PM GMT
പയ്യോളി തറയുള്ളത്തിൽ മമ്മദാണ് മരിച്ചത്
ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട് കോഴിക്കോട് സ്വദേശി മരിച്ചു. പയ്യോളി തറയുള്ളത്തിൽ മമ്മദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാർ സഫീർ മാളിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് നിലവിൽ ലഭിച്ച വിവരം. സുഹാറിലെ പ്രമുഖ ബേക്കറിയിലേക്ക് ജോലിയാവശ്യാർഥം സന്ദർശക വിസയിലെത്തിയതായിരുന്നു. നാട്ടിൽ പോകുന്നതിൻറെ ഭാഗമായി സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട വിവരം അറിയുന്നത്. ജോലി ശരിയായി നാട്ടിൽ പോയി പുതിയ വിസയിൽ വരാനിരിക്കെയാണ് ദുരന്തം. സുഹാർ ഹോസ്പിറ്റൽ മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സുഹാർ കെ.എം.സി.സി കെയർ ടീമിൻറെ നേതൃത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിവരുന്നത്.