Oman
ഉംറ നിർവഹിച്ച്​​ മടങ്ങുകയായിരുന്ന കോഴിക്കോട്​ സ്വദേശിനി വിമാനത്തിൽ മരിച്ചു
Oman

ഉംറ നിർവഹിച്ച്​​ മടങ്ങുകയായിരുന്ന കോഴിക്കോട്​ സ്വദേശിനി വിമാനത്തിൽ മരിച്ചു

Web Desk
|
27 Nov 2023 6:23 PM GMT

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു

ഉംറ നിർവഹിച്ച്​ നാട്ടിലേക്ക്​ മടങ്ങുകയായിരുന്ന കോഴിക്കോട്​ സ്വദേശിനി വിമാനത്തിൽ മരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന ആണ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​.

ഒമാൻ എയറിൽ ജിദ്ദയിൽനിന്ന്​ മസ്കത്ത്​ വഴി നാട്ടിലേക്ക്​ തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.

പിന്നീട്​ ​ഡോക്ടർ വന്ന്​ നടത്തിയ പരിശോധനയിലാണ്​ മരണം സ്ഥിരീകരിച്ചത്​. പത്തുവയസ്സുകാരനായ മൂത്തമകൻ മുഹമ്മദ്​ കൂടെയുണ്ട്​.

കൊള്ളോച്ചി മായിന്‍കുട്ടി-ഷരീഫാ ദമ്പതികളുടെ മകളാണ്​. ഭര്‍ത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റ്​ മക്കൾ: കദീജ, ആയിഷ. നടപടികൾ പൂർത്തിയാകി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts