Oman
വാഹനപകടത്തിൽ പരിക്കേറ്റു; പത്തനംതിട്ട സ്വദേശി ഒമാനിൽ ചികിത്സിയിലിരിക്കെ  മരിച്ചു
Oman

വാഹനപകടത്തിൽ പരിക്കേറ്റു; പത്തനംതിട്ട സ്വദേശി ഒമാനിൽ ചികിത്സിയിലിരിക്കെ മരിച്ചു

Web Desk
|
17 Sep 2024 6:29 PM GMT

കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളിയാണ് മരിച്ചത്

മസ്‌കത്ത്: പത്തനംതിട്ട സ്വദേശി ഒമാനിൽ വാഹനം തട്ടി മരിച്ചു. കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളിയാണ് (54) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച സഹം റദ്ദയിലെ മുജാരിഫിലുണ്ടായ വാഹനപകടത്തിലാണ് മുരളിക്ക് പരിക്ക് പറ്റിയത്. റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. പരിക്ക് പറ്റി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. നാട്ടിൽ പോയിട്ട് ഏഴ് വർഷമായിരുന്നു. വിസ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ കഴിയാതെ വന്നത് നാട്ടിൽ പോകാൻ തടസ്സമായി. നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുരളി ആരോഗ്യ പ്രശനങ്ങൾ കാരണം കൊണ്ട് നാട്ടിലേക്ക് പോകാൻ നിയമക്കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലായിരുന്നു. കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽനിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ചു. അനുകൂല അറിയിപ്പ് ലഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ: രാധാമണി. മാതാവ്:ദിയ,നിയ. പിതാവ്: അയ്യപ്പൻ. മാതാവ്. ശാരദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു. നിയമപ്രശനങ്ങൾ ഉള്ളത് കാരണം നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് കൈരളി പ്രവർത്തകർ പറഞ്ഞു.

Related Tags :
Similar Posts