സ്പൈസി വില്ലേജ് റെസ്റ്റോറന്റിന്റെ പുതിയ ഔട്ട്‌ലെറ്റ് സലാലയിൽ തുറന്നു
|ഒമാനിലെ സ്പൈസി വില്ലേജ് റെസ്റ്റോറന്റിന്റെ പുതിയ ഔട്ട്‌ലെറ്റിന് സലാല അൽ വാദിയിൽ പ്രവർത്തനാരംഭം
സലാല: ഒമാനിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖല സ്പൈസി വില്ലേജ് റെസ്റ്റോറന്റിന്റെ പുതിയ ഔട്ട്‌ലെറ്റ് സലാല അൽ വാദിയിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഹൈപ്പർമാർക്കറ്റിന് സമീപമായാണ് പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തനമാരംഭിച്ചത്.ഉദ്ഘാടന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എ.എ. മുഹിയുദ്ദീൻ , ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ, ഡയറക്ടർ നിസാം മുഹിയുദ്ദീൻ എന്നിവർ സംബന്ധിച്ചു.
2003 ൽ പ്രവർത്തനമാരംഭിച്ച റെസ്റ്റോറന്റിൽ ഇന്ത്യൻ , ചൈനീസ് ,കോണ്ടിനെന്റൽ വിഭവങ്ങൾ ലഭ്യമാണ്. പാർട്ടികൾക്ക് പ്രത്യേക പാക്കേജുകൾ ഉള്ളതായും എം.ഡി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് റെസ്റ്റോറന്റിൽ നിന്ന് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവർക്ക് ഒരു ഡെസർട്ട് സൗജന്യമായി ലഭിക്കും.ഇരു നിലകളിലായി വിപുല സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ ഡോ: സലീം ബദർ സമ, പവിത്രൻ കാരായി, അഷറഫ് ഇൻഷൂറൻസ്, ശംസുദ്ദീൻ അൽ ബിലാദ് തുടങ്ങി നിരവധി പേർ സംബന്ധിച്ചു. നിസാം , ബ്രാഞ്ച് മാനേജർ വിപിൻ എന്നിവർ നേത്യത്വം നൽകി.