Oman
Oman
അളവിൽ കൃത്രിമം കാണിച്ച ഇന്ധന സ്റ്റേഷനുകൾക്കെതിരെ നടപടി
|21 July 2022 6:30 AM GMT
മസ്കത്ത്: ഒമാനിൽ ഉപഭോക്താക്കൾക്ക് ഇന്ധനം നിറച്ച് കൊടുക്കുന്നതിനിടെ അളവിൽ കൃത്രിമം കാണിച്ചതിന് മൂന്ന് ഇന്ധന സ്റ്റേഷനുകൾക്കെതിരെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശന നടപടി സ്വീകരിച്ചു.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ സമിതിയാണ് ഇന്ധന മീറ്ററുകളിൽ കൃത്രിമം കാണിച്ച സ്ഥാപനങ്ങൾക്കെതിരെ മാതൃകാപരമായ നടപടികൾ കൈകൊണ്ടത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ഒമാനിൽ കർശന പരിശോധനകളാണ് നടന്നുവരുന്നത്.