Oman
ഒമാനില്‍ മധ്യാഹ്ന വിശ്രമവേള പ്രബല്യത്തില്‍:  ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
Oman

ഒമാനില്‍ മധ്യാഹ്ന വിശ്രമവേള പ്രബല്യത്തില്‍: ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Web Desk
|
2 Jun 2022 4:29 AM GMT

ഒമാനില്‍ നിര്‍മാണമേഖലയിലടക്കം പുറത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് മധ്യാഹ്ന വിശ്രമവേള പ്രബല്യത്തില്‍ വന്നു. ജൂണ്‍മുതല്‍ ആഗസ്റ്റുവരെയുള്ള കാലയളവില്‍ ഉച്ചയ്ക്ക് 12.30നും 3.30നും ഇടയില്‍ നിര്‍മാണ സ്ഥലങ്ങളിലും തുറസായ പ്രദേശങ്ങളിലും തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുതെന്ന് മാനവശേഷി മന്ത്രാലയം നിര്‍ദ്ദേശിച്ചു.

തൊഴിലാളികളുടെ ആരോഗ്യ-തൊഴില്‍ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതര്‍ മധ്യാഹ്ന വിശ്രമവേള നല്‍കിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ നല്ല രീതിയില്‍ നടപ്പിലാക്കാന്‍ തൊഴില്‍ സ്ഥാപനങ്ങളുടെുയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവര്‍ തേടിയിട്ടുണ്ട്. ലഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.

100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. വ്യവസ്ഥകള്‍ കൃത്യമായും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ പരിശോധനാ സംഘങ്ങള്‍ തൊഴില്‍ സ്ഥലങ്ങളിലും ഫീല്‍ഡിലും സന്ദര്‍ശനം നടത്തും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജൂണില്‍തന്നെ കനത്ത ചൂട് തുടങ്ങിയിരുന്നു. മസ്‌കറ്റടക്കമുള്ള വിവിധ ഗവര്‍ണേററ്റുകളില്‍ 45-50 ഡിഗ്രിസെല്‍ഷ്യസുകള്‍ക്കിടയിലായിരുന്നു താപനില. വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കയിരിക്കുന്ന മുന്നറിയിപ്പ്.

Similar Posts