മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്സ്
|ജൂൺ ഏഴു വരെയാണ് വിവിധ സർവീസുകൾ റദ്ദാക്കിയത്
മസ്‌കത്ത്: മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്സ്. ജൂൺ ഏഴു വരെയാണ് വിവിധ സർവീസുകൾ റദ്ദാക്കിയത്. ജൂൺ രണ്ട്, നാല്, ആറ് തിയതികളിൽ കോഴിക്കോടു നിന്നും മസ്‌കത്തിലേക്കും മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ ഇവിടെ നിന്ന് കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി.
ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നീ തീയതികളിലെ കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കും തിരിച്ച് കണ്ണൂരിലേക്കും ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ തിരുവനന്തപുരത്തു നിന്ന് മസ്‌ക്കത്തിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും ഉള്ള വിമാനങ്ങളും ക്യാൻസൽ ചെയ്തിട്ടുണ്ട്. മേയ് അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ നേരത്തെ സർക്കുലറിൽ അറിയിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.
സ്‌കൂൾ വേനലവധിയും ബിലിപെരുന്നാളുമൊക്കെ മുന്നിൽ കണ്ട് ടിക്കറ്റ് എടുത്ത സാധരാണകാരായ പ്രവാസികളാണ് എയർ ഇന്ത്യ എക്‌സ് പ്രസ്സ് ദുരിതത്തിലായിരിക്കുന്നത്. മറ്റ് വിമാന കമ്പനികളുടെ ഉയർന്ന നിരക്കും ടിക്കറ്റ് കിട്ടാത്തതുമെല്ലാം പ്രവാസി കുടുംബങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രവാസികളെ ദുരികയത്തിലാക്കി സർവിസ് നടത്തുന്ന എക്‌സ്പ്രസിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസ ലോകത്തുനിന്നും ഉയരുന്നത്.