Oman
എയർ ഇന്ത്യ സമരം പ്രവാസികളെ ദുരിതത്തിലാക്കരുത് - പ്രവാസി വെൽഫെയർ സലാല
Oman

എയർ ഇന്ത്യ സമരം പ്രവാസികളെ ദുരിതത്തിലാക്കരുത് - പ്രവാസി വെൽഫെയർ സലാല

Web Desk
|
8 May 2024 3:06 PM GMT

സലാല: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കിയത് ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയും തൊഴിലും പ്രതിസന്ധിയിലാക്കിയതായി പ്രവാസി വെൽഫെയർ സലാല.

മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ വലിയ തോതിൽ റദ്ദ് ചെയ്തത് വലിയ തുക കൊടുത്തു ടിക്കറ്റു വാങ്ങി ദൂരങ്ങൾ താണ്ടി എയർപോർട്ടിലെത്തിയവരോട് ചെയ്ത അനീതിയും അവഗണനയുമാണിത്. ഇരകളാക്കപ്പെട്ടവർക്ക് അടിയന്തിര യാത്രാ സൗകര്യങ്ങളും ന്യായമായ നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും പ്രവാസി വെൽഫെയർ വർക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

അവശ്യ സർവീസുകൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നത് മൂലം ഉണ്ടാകുന്ന പരിണിതഫലങ്ങളാണ് ഇത്തരം പ്രതിസന്ധികൾ. പ്രവാസികൾ കൂടുതലായി യാത്ര ചെയ്യുന്ന സ്‌കൂൾ അവധിക്കാലത്തെ കഴുത്തറപ്പൻ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കണം. സലാലയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന സർവീസ് പുനരാരംഭിക്കുകയും മറ്റ് എയർപോർട്ടുകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുകയും ചെയ്യണമെന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് ആവശ്യപ്പെട്ടു. തസ്‌റീന ഗഫൂർ, വഹീദ് ചേന്ദമംഗല്ലൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര, തുടങ്ങിയവർ സംസാരിച്ചു.

Similar Posts