Oman
ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഗുബ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Oman

ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഗുബ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
|
16 Oct 2023 5:39 PM GMT

ആസ്റ്റര്‍ റോയല്‍ അല്‍ റഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ മസ്‌കത്തിലെ ഗുബ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒമാനിലെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനം നല്‍കാന്‍ കഴിയും വിധം നൂതന മെഡിക്കല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ആണ് ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുള്ളത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ ഹിസ് ഹൈനസ് സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് അല്‍ സഈദ് ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു.

ലോകോത്തര ആരോഗ്യ സേവനങ്ങള്‍ ഒമാനില്‍ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഗുബ്രയിലെ പുതിയ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ആശുപത്രിയെന്ന് ഉദ്ഘാടന ചടങ്ങില്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ഒമാനിലെ ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യപരിചരണം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗുബ്രയിലെ ഹോസ്പിറ്റലെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

25,750 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ ആശുപത്രി 175 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം നല്‍കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രിയില്‍ വിപുലമായ കാര്‍ഡിയാക് കെയര്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി സെന്റര്‍, അഡ്വാന്‍സ്ഡ് യൂറോളജി സെന്റര്‍, ഡയാലിസിസ് എന്നിവയ്ക്കായുള്ള ലാബ് ഉള്‍പ്പെടെ നിരവധി പ്രത്യേക കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഒമാനിൽ 14 വര്‍ഷം മുൻപ് ആരംഭിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌ കെയറിനു ഇന്ന് നാല് ആശുപത്രികളും ആറ് ക്ലിനിക്കുകളും ആറ് ഫാര്‍മസികളുമുണ്ട്. ഒമാനിലെയും മിഡില്‍ ഈസ്റ്റിലെയും ആരോഗ്യ പരിപാലന മേഖലയിലെ മികവിന്റെയും നവീകരണത്തിന്റെയും വഴികാട്ടിയാകും പുതിയ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍.

Similar Posts