സൂക്ഷിക്കുക!; ഒമാനിൽ ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്
|ഇമിഗ്രേഷൻ, പാസ്‌പോർട്ട് പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞാണ് വിളിക്കുക
മസ്‌കത്ത്: ഒമാനിൽ ഇന്ത്യൻ എംബസിയിൽ നിന്നെന്ന വ്യാജനെ പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കനാമെന്നും മുന്നറിയിപ്പ്. എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഇന്ത്യൻ പ്രവാസികളുടെ പണം തട്ടുന്നതാണ് പുതിയ രീതി. ഇതിനായി ഇന്ത്യൻ എംബസിയുടെ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള നമ്പറിൽ നിന്നാണ് ബന്ധപ്പെടുക. പാസ്പോർട്ട് അല്ലെങ്കിൽ ഇമിഗ്രേഷൻ കാര്യങ്ങൾ 'പരിഹരിക്കാൻ' പണം ആവശ്യപ്പെട്ടാണ് വിളിക്കുക. എംബസിയിൽ നിന്നാണെന്ന് തെറ്റിധരിച്ചു പലരും ഇത്തരം തട്ടിപ്പു കോളുകളിൽ വീണതോടെയാണ് എംബസി മുന്നറിയിപ്പുമായി എത്തിയത്.
കമ്മ്യൂണിറ്റി വെൽഫെയർ വിംഗ് ഉപയോഗിക്കുന്ന എംബസിയുടെ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറായ 80071234-നോട് സാമ്യമുള്ള നമ്പറിൽ നിന്നും കോളുകൾ സൂക്ഷിക്കണമെന്നും, ഈ നമ്പറിൽ നിന്നും ആരെയും എംബസി അങ്ങോട്ട് വിളിക്കില്ലെന്നും വ്യക്തമാക്കി. ജാഗ്രത പാലിക്കണമെന്നും തട്ടിപ്പ് റിപ്പോർട്ട് ചെയ്യണമെന്നും എംബസി പറയുന്നു.