Oman
Oman Air offers up to 25% discount on business and economy class tickets
Oman

പി.ബി.എസിൽ മാറ്റം: മസ്‌കത്തിൽ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റിലെത്തണം

Web Desk
|
1 Aug 2024 12:01 PM GMT

നോട്ടീസ് പുറപ്പെടുവിച്ച് ഒമാൻ എയർ

മസ്‌കത്ത്: ആഗസ്ത് നാല് മുതൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിംഗ് സിസ്റ്റത്തി(പിബിഎസ്) ലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഒമാൻ എയർ നോട്ടീസ് പുറപ്പെടുവിച്ചു. യാത്രക്കാർ അവരുടെ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോർഡിംഗ് ഗേറ്റുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ എയർ നോട്ടീസിൽ ഓർമിപ്പിച്ചു. 40 മിനിറ്റിന് ശേഷം ബോർഡിംഗ് ഗേറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടുമെന്നു മുന്നറിയിപ്പും നൽകി. ചെക്ക് ഇൻ നടപടിക്രമങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് അവ നിർത്തുമെന്നും അറിയിച്ചു. സുഗമമായ യാത്ര ഉറപ്പാക്കാൻ ബോർഡിംഗ് ഗേറ്റുകളിൽ കൃത്യസമയത്ത് എത്തണമെന്നും ഒമാൻ എയർ ഓർമിപ്പിച്ചു.



'പ്രിയപ്പെട്ട അതിഥികളേ, ആഗസ്റ്റ് നാല് മുതൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ബോർഡിംഗ് സിസ്റ്റത്തിൽ (പിബിഎസ്) അപ്ഡേറ്റുകൾ ഉള്ളതിനാൽ, അതിഥികൾ കുറഞ്ഞത് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോർഡിംഗ് ഗേറ്റുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനാണിത്. അതിന് ശേഷം പ്രവേശനം നിയന്ത്രിക്കപ്പെടും. അതേസമയം, ഞങ്ങളുടെ ചെക്ക് ഇൻ നടപടിക്രമങ്ങൾ മാറ്റമില്ലാതെ തുടരും, വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പാണ് ഇത് അവസാനിപ്പിക്കുക. നിങ്ങളുടെ ധാരണയ്ക്കും സഹകരണത്തിനും നന്ദി' ഒമാൻ എയർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

Similar Posts