Oman
![Essential items, Earthquake , Victims, Syria, Turkey Essential items, Earthquake , Victims, Syria, Turkey](https://www.mediaoneonline.com/h-upload/2023/02/21/1352908-128538934gettyimages-1246840761.webp)
Oman
ഭൂകമ്പ ബാധിതർക്കായി സമാഹരിച്ച അവശ്യ വസ്തുക്കൾ കൈമാറി
![](/images/authorplaceholder.jpg?type=1&v=2)
21 Feb 2023 4:05 AM GMT
തുർക്കി, സിറിയ ഭൂകമ്പ ബാധിതർക്കായി സമാഹരിച്ച അവശ്യ വസ്തുക്കൾ ഒമാൻ ഐ.സി.എഫ്. സിറിയൻ എംബസിക്ക് കൈമാറി. ഒമാനിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഐ.സി.എഫ് പ്രവർത്തകർ ശേഖരിച്ച വസ്ത്രങ്ങൾ, ബ്ലാങ്കറ്റ്, സാനിറ്ററി പാഡുകൾ എന്നിവയാണ് കൈമാറിയത്.
വരും ദിവസങ്ങളിൽ സിറിയയിലെക്കും തുർക്കിയിലേക്കുമുള്ള കൂടുതൽ അവശ്യ വസ്തുക്കൾ ഐ.സി.എഫിന് കീഴിൽ ശേഖരിച്ചു നൽകുമെന്ന ഭാരവാഹികൾ അറിയിച്ചു. ഇതിന് പുറമെ സിറിയയിലേക്ക് എംബസി മുഖേന നൽകുന്ന സഹായങ്ങളിൽ ഐ.സി.എഫ് പ്രവർത്തകർ വളന്റിയർ സേവനവും നൽകുന്നുണ്ട്.