Oman
ഗ്ലോബൽ ടെക്‌നോളജി ഷോയായ കോമെക്‌സ് 2024ന് സമാപനം
Oman

ഗ്ലോബൽ ടെക്‌നോളജി ഷോയായ കോമെക്‌സ് 2024ന് സമാപനം

Web Desk
|
1 Jun 2024 10:34 AM GMT

ഈ വർഷം പങ്കെടുത്ത കമ്പനികളുടെ എണ്ണത്തിൽ 53 ശതമാനം വർധനവ്‌

മസ്‌കത്ത്: ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ നാല് ദിവസം നീണ്ടുനിന്ന കോമെക്‌സ് 2024 വൻ വിജയമായി. എൺപതിനായിരത്തിലധികം ആളുകളാണ് മേളയിൽ പങ്കെടുത്തത്. 85 മില്യൺ റിയാലിന്റെ നിക്ഷേപത്തിനും കരാറിനും മേള സാക്ഷ്യം വഹിച്ചു. ഗതാഗത, കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്.

33 സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ 350 സ്ഥാപനങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പരിപാടിയിൽ പങ്കെടുത്ത കമ്പനികളുടെ എണ്ണം 53 ശതമാനം വർധിച്ച് 184 ആയി ഉയർന്നു. കൂടാതെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 39 ശതമാനം വർധിച്ച് 133 ആയി.

മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ സംഭാവന ഇപ്പോൾ 2 ശതമാനത്തിൽ നിന്ന് 2040 ആകുമ്പോഴേക്കും 10 ശതമാനമായി ഉയർത്താനാണ് നാഷണൽ പ്രോഗ്രാം ഫോർ ഡിജിറ്റൽ ഇക്കണോമി ശ്രമിക്കുന്നതെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അണ്ടർസെക്രട്ടറി ഡോ അലി അമർ അൽ ഷിധാനി പറഞ്ഞു. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്കായുള്ള ദേശീയ പരിപാടിയുടെ പ്രഖ്യാപനം മുതൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ നിക്ഷേപത്തിന്റെ അളവ് ഒരു ബില്യൺ റിയാലിലധികമാണ്.

Related Tags :
Similar Posts