ഒമാൻ ടൂറിസത്തിന് ഉണർവേകാൻ ക്രൂസ് സീസൺ
|ആദ്യകപ്പലായ മെയ് ഷിഫ് ഈ മാസം 28ന് ഒമാനിലെത്തും
ഒമാനിൽ ടൂറിസംരംഗത്തിന് ഉണർവേകി ക്രൂസ് സീസൺ ആരംഭിക്കുന്നു. ഒക്ടോബർ അവസാനത്തോടെയാണ് ലോകതലത്തിൽ ക്രൂസ് സീസണിന് തുടക്കമാകുന്നത്. ഈ സമയത്ത് തന്നെ ഒമാനിലേക്കും ആഡംബര കപ്പലുകൾ എത്തി തുടങ്ങുമെന്നാണ് കരുതുന്നത്.
കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ കുറെ വർഷങ്ങളായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല ക്രൂസ് മേഖലയിൽ. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്.
ആദ്യകപ്പലായ മെയ് ഷിഫ് ഈ മാസം 28ന് ഒമാനിലെത്തും. 2,700 സഞ്ചാരികളാണ് ഇതിലുണ്ടാകുക. 2,500 യാത്രക്കാരുമായി നവംബർ മൂന്നിന് ഐഡബെല്ലയും പത്തിന് 930 യാത്രക്കാരുമായി വൈക്കിങ് മാർസും എത്തും. ഒമാനിൽ എത്തുന്ന കപ്പലുകൾ സുൽത്താൻ ഖാബൂസ്പോർട്ട്, സലാല, ഖസബ് എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടു. 2019ൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് ആകെ 6,60,295 വിനോദസഞ്ചാരികളുമായി 163 ക്രൂസ് കപ്പലുകളാണ് എത്തിയത്. 2020ൽ ഇവിടെ 66 ക്രൂസ് കപ്പലുകളാണ് വന്നത്. അടുത്തവർഷത്തോടെ കോവിഡിന് മുമ്പുള്ള തലത്തിലേക്ക് ക്രൂസ് മേഖല തിരിച്ച് എത്തുമെന്നാണ് കരുതുന്നത്. ഒമാൻ