Oman
Cyclone Biporjoy
Oman

'ബിപോർജോയ്' ചുഴലികാറ്റ് ഇന്ത്യയിലേക്കും പാക്കിസ്താനിലേക്കും നീങ്ങുന്നു

Web Desk
|
12 Jun 2023 3:47 AM GMT

അറബിക്കടലിൽ രൂപംകൊണ്ട 'ബിപോർജോയ്' ചുഴലികാറ്റ് ഇന്ത്യ, പാക്കിസ്താൻ എന്നിവിടങ്ങളിലേക്കാണ് നീങ്ങുന്നതെന്നും ഒമാനെ നേരിട്ട് ബാധിക്കില്ലെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റ് കാറ്റഗറി മൂന്നിലേക്ക് മാറിയിട്ടുണ്ട്. സുൽത്താനേറ്റിന്റെ തീരത്തുനിന്ന് ഏകദേശം 920 കിലോമീറ്റർ അകലെയാണ് കാറ്റ്. മണിക്കൂറിൽ 177മുതൽ 194 കി.മീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട മഴമേഘങ്ങൾ ഒമാനിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ മൂന്നുമതൽ ആറുമീറ്റർവരെ ഉയർന്നേക്കും.

Similar Posts