Oman
തേജ് ചുഴലിക്കറ്റിന്റെ വേഗത കുറഞ്ഞു;   കനത്ത മഴ പ്രതീക്ഷിക്കുന്നതായി സിഎഎ
Oman

തേജ് ചുഴലിക്കറ്റിന്റെ വേഗത കുറഞ്ഞു; കനത്ത മഴ പ്രതീക്ഷിക്കുന്നതായി സിഎഎ

Web Desk
|
23 Oct 2023 6:34 AM GMT

യമനിലെ അല്‍ മഹ്റയില്‍ തീരം തൊടാന്‍ സാധ്യത

തേജ് ചുഴലിക്കാറ്റ് തീരത്തോടടുക്കുയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി ദോഫാര്‍, അല്‍ വുസ്‌ത ഗവര്‍ണറേറ്റില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് തിങ്കളാഴ്‌ച രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. കാറ്റിന്റെ വേഗത കാറ്റഗറി മൂന്നില്‍ നിന്ന് രണ്ടായി കുറഞ്ഞിട്ടുണ്ട്.

അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് കാറ്റഗറി ഒന്നാവുകയും ചെയ്യും. ദോഫാറില്‍ 50 മുതല്‍ 300 മില്ലി മീറ്റര്‍ മഴ പെയ്യുമെന്നാണ്‌ പ്രവചനം. 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ചെറിയ പ്രത്യാഘാതങ്ങള്‍ തുടങ്ങിയെങ്കിലും സലാല ടൗണിലോ പരിസരത്തോ കനത്ത മഴയോ ശക്‌തമായ കാറ്റോ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ചില വിലായത്തുകളില്‍ മഴ പെയ്‌തിട്ടുണ്ട്.

നഗരവും പരിസരവും ഏറെക്കുറെ ശാന്തമാണ്‌. തേജ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോഴും തീരത്ത് നിന്ന് 250 കിലോമീറ്റര്‍ അകലെയാണ്‌. പടിഞ്ഞാറ്‌, വടക്ക് പടിഞ്ഞാറ്‌ ഭാഗത്തേക്കുള്ള ഇതിന്റെ ചലനം ഇപ്പോഴും തുടരുകയാണ്‌. നിലവില്‍ കാറ്റിന്റെ വേഗത 177 കിലോമീറ്ററാണ്‌.

കാറ്റിന്റെ ചലനത്തിലുണ്ടായ വ്യത്യാസമനുസരിച്ച് കാറ്റിന്റെ കേന്ദ്ര ഭാഗം ചെവ്വാഴ്ച രാവിലെ യമനിലെ അല്‍ മഹ്റ ഗവര്‍ണറേറ്റില്‍ തീരം തൊടാനാണ്‌ സാധ്യതയെന്ന് സി.എ.എ അറിയിച്ചു. ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Similar Posts