Oman
വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകൻ ഡോ. ബേബി സാമുവലിന്റെ ഒമാൻ പ്രവാസത്തിന് വിരാമം
Oman

വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകൻ ഡോ. ബേബി സാമുവലിന്റെ ഒമാൻ പ്രവാസത്തിന് വിരാമം

Web Desk
|
4 April 2022 3:06 PM GMT

ഒമാനുമായി ബന്ധം തുടരുമെന്ന് ബേബി സാമുവല്‍‍

വിദ്യാഭ്യാസ സാമൂഹിക പ്രവ‍ർത്തകൻ ഡോ. ബേബി സാം സാമുവലിന്റെ ഒമാൻ പ്രവാസത്തിന് വിരാമം. 2004ൽ ഒമാനിലെത്തിയ ബേബി സാമുവൽ 18 വർഷം വ്യത്യസ്ത മേഖലകളിലായി പ്രവർത്തിച്ചിവരുകയായിരുന്നു.

രണ്ട് തവണ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് അംഗമായും ഒരു തവണ ബോർഡ് ചെയർമാനായും സേവനം ചെയ്തിട്ടുള്ള ബേബി സാമുവൽ ഇക്കാലയളവിൽ വിദ്യാർഥികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഇന്ത്യൻ സ്‌കൂൾ സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കാനും അദ്ദേഹത്തിന് സാധിച്ചു. 'അഞ്ചപ്പം' എന്ന പേരിൽ പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കിയിരുന്ന കേരളത്തിലെ കാരുണ്യ കൂട്ടായ്മയുടെ തലപ്പത്തും അദ്ദേഹം പ്രവർത്തിച്ചു.

'കനലേകതുമില്ലാതെ' എന്ന പേരിൽ ബേബി സാമുവൽ എഴുതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകവും ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി ഇന്റർടെക് സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി സേവനം അനുഷ്ടിച്ചുവരികയായിരുന്നു ഡോ. ബേബി സാം തുടർന്നുള്ള കാലം അമേരിക്കയിൽ പുതിയ മേഖലകളിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായും ഒമാനുമായി ബന്ധം തുടരുമെന്നും വ്യക്തമാക്കി. നോളജ് ഒമാനിൽ ഇനിയും സേവനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Related Tags :
Similar Posts