ഒമാനിൽ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരവും ഈദ്ഗാഹുകളും
|ഒമാനിൽ നാളെ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരവും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും നടക്കും. റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ ത്വാഹാ ദാരിമി േേനതൃത്വം നൽകും. 7:30 നാണ് നിസ്കാരം.
മത്ര താലിബ് മസ്ജിദ്: സക്കീർ ഫൈസി(രാവിലെ 7:30), സൂർ സൂഖ് മസ്ജിദ് ഭവാൻ മുസ്ഫയ്യ- ( രാവിലെ 6.00), മത്ര മസ്ജിദ് സാബിത്ത്(6.00), ബിദായ ഒമാൻ ഒമാൻ ഓയൽ പെട്രോൾ പമ്പിന് സമീപമുള്ള മസ്ജിദ്(6.45), ബഹ്ല ബാങ്ക് മസ്കത്തിന് സമീപം മസ്ജിദ് അബ്റാജ്(7.00), ബർക്ക മാങ്കോതലാത്തിന് സമീപമുള്ള മസ്ജിദ് (7.15), സുഹാർ അത്താർ മസ്ജിദ് (7.30), ഖദറ നാസർ മസ്ജിദ് (7.30), ബൗഷർ മസ്ജിദ് അൽ റഹ്മ (7.30), റുസൈൽ സയ്യിദ ഹഫ്സ ജുമാമസ്ജിദ് (8.00), അൽഹെയിൽ ഷെൽ പമ്പിന് സമീപമുള്ള മസ്ജിദ്(8.00), സീബ് മസ്ജിദ് ഉമർ ഇബ്നു ഖത്താബ്(8.00) എന്നിങ്ങനെയാണ് പെരുന്നാൾ നിസ്കാരങ്ങൾ നടക്കുക.
വിവിധ ഈദ്ഗാഹുകൾ
അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ട് (സുബൈർ ഓട്ടോക്ക് എതിർവശം): അബ്ദുൽ ഹകീം നദ്വി(6.05), റൂവി അൽ കറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ട്: ഷെമീർ ചെന്ത്രാപ്പിന്നി(6.10),
മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ട്: മുഹമ്മദ് ഷഫീഖ് കോട്ടയം(6.10), ബർകസൂഖ് മറീന: ഫസലുറഹ്മാൻ(6:00), വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട്: ഹനീഫ് സ്വലാഹി ദുബൈ(6.10), സീബ് അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം കാലിഡോണിയൻ കോളജ് ഗേറ്റ് നാല്: സഫറുദീൻ മാഹി(6.10), മുസന്ന തരീഫ് ഷൂ പാർക്കിന് പിൻവശം: സാദിഖ് പട്ടാമ്പി (6.10), സുവൈഖ്(ഖദറ) അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയം, ഖദറ റൗണ്ട് എബൗട്ട്: നൗഷാദ് എടപ്പാൾ (6:15), സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: മുഹമ്മദ് മൗലവി ദുബൈ(06:30), സൂർ അൽ ഹരീബ് ഗാർഡൻ ബിലാദ്: അൻസാർ മൗലവി (6.30), ബുഅലി അൽ വഹ്ദ സ്റ്റേഡിയം ഗ്രൗണ്ട്: താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ (6.15), സുഹാർ ഫലജ് ഹൈപ്പർ മാർക്കറ്റ് പാർക്കിങ്: അഫ്സൽ ഖാൻ(6.00), ഇബ്രി സൂക്കിന് സമീപം: ജമാൽ പാലേരി(6.20), സലാല: ഇത്തിഹാദ് ക്ലബ്ബ് ഗ്രൗണ്ട്: എൻ.എം.മുഹമ്മദലി(6.30).
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ്
അൽ ഹൈൽ, ഈഗിൽസ് സ്റ്റേഡിയം നമസ്ക്കാരം സമയം 5.50 ന്. നേതൃത്വം- ഷഫീഖ് സ്വലാഹി. സലാലഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ (പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം)- നമസ്ക്കാരം 6.30 ന് ആരംഭിക്കും. നേതൃത്വം-എൻഎം മുഹമ്മദലി.
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്-നമസ്ക്കാരം സമയം 5.50ന്. നേതൃത്വം- നാസിർ സലഫി വല്ലപ്പുഴ. സോഹാർ ബദ്ർ സമ ഹോസ്പ്പിറ്റലിന് പിറകു വശം-നമസ്ക്കാരം സമയം 5.45ന്. നേതൃത്വം- അലി പി.എം.
സലാലയിലെ മലയാളി ഈദ് നമസ്കാരം
സലാലയിൽ വിവിധ മലയാളി കൂട്ടായ്മകൾ പെരുന്നാൾ നമസ്കാരങ്ങൾക്കായി സൗകര്യം ഏർപ്പെടുത്തി. ഐ.എം.ഐ സലാല ഒരുക്കുന്ന ഈദ് നമസ്കാരം മസ്ജിദ് ഉമർ റവാസിലാണ് നടക്കുക. രാവിലെ 8ന് നടക്കുന്ന ഈദ് പ്രാർത്ഥനക്ക് അബ്ദുൽ അസീസ് വയനാട് നേതൃത്വം നൽകും.
സുന്നി സെന്റർ സംഘടിപ്പിക്കുന്ന ഈദ് നമസ്കാരം രാവിലെ 8 ന് സലാല സെന്ററിലെ മസ്ജിദ് ഹിബ്റിലാണ് നടക്കുക. അബ്ദുല്ല അൻവരിയാണ് നേതൃത്വം നൽകുന്നത്. ഐ.സി.എഫ് ടൗണിലെ മസ്ജിദ് ബാഅലവിയിൽ 7.45ന് നടക്കുന്ന ഈദ് പ്രാർത്ഥനക്ക് സിക്കന്തർ ബാദുഷ സഖാഫി നേതൃത്വം നൽകും.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഇത്തിഹാദ് ക്ലബ്ബ് ഗ്രൗണ്ടിൽ രാവിലെ 6.30നാണ്. എൻ.എം.മുഹമ്മദലിയാണ് നേതൃത്വം നൽകുന്നത്.