Oman
ഒമാനിൽ പ്രവാസികളുടെ റസിഡൻസ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
Oman

ഒമാനിൽ പ്രവാസികളുടെ റസിഡൻസ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം

Web Desk
|
24 Oct 2021 3:10 PM GMT

പത്ത് വയസിന് മുകളിലുള്ള കുട്ടികൾക്ക് റസിഡൻസ് കാർഡ് നിർബന്ധം

ഒമാനിൽ വിദേശികളായ താമസക്കാരുടെ റസിഡൻസ് കാർഡിന്റെ കാലാവധി മൂന്ന് വർഷമായി നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പത്ത് വയസിന് മുകളിലുള്ള വിദേശികളായ കുട്ടികൾക്ക് റസിഡൻസ് കാർഡ് നിർബന്ധമാക്കുകയും ചെയ്തു. സിവിൽ സ്റ്റാറ്റസ് നിയമത്തിൽ ഭേദഗതി വരുത്തി പൊലീസ് ആൻഡ് കസ്റ്റസ് ഇൻസ്‌പെക്ടർ ജനറൽ ഹസൻ ബിൻ മുഹ്‌സിൻ അൽ ഷാരീഖിയാണ് തീരുമാനം പുറപ്പെടുവിച്ചത്. നിലവിൽ രണ്ട് വർഷമാണ് റസിഡൻസ് കാർഡിന്റെ കാലാവധി. കാർഡിന്റെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ റസിഡൻസ് കാർഡ് പുതുക്കണം. പുതിയ റസിഡൻസ് കാർഡ് എടുക്കാൻ മൂന്നുവർഷത്തേക്ക് 15 റിയാലാണ് ഈടാക്കുക. കേടായതോ നഷ്ടപ്പെട്ടതോ ആയ കാർഡുകൾ മാറ്റി കിട്ടാൻ 20 റിയാലാണ് നൽകേണ്ടത്.

പത്ത് വയസിന് മുകളിലുള്ള സ്വദേശികൾക്ക് തിരിച്ചറിയൽ കാർഡും നൽകാനും തീരുമാനമായി. കാലാവധി അഞ്ച് വർഷമായിരിക്കും. പത്ത് വയസിന് മുകളിലുള്ള വിദേശികളായ കുട്ടികൾക്ക് റസിഡൻസ് കാർഡ് നിർബന്ധമാണെന്നും ഇവ എടുക്കാത്ത പക്ഷം ഓരോമാസവും അഞ്ച് റിയാൽ പിഴ ഈടാക്കുന്നതുമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Similar Posts