നാട്ടിലേക്ക് മടങ്ങുന്ന അധ്യാപികമാര്‍ക്ക് യാത്രയയപ്പ് നല്‍കി
|ഒമാനില്‍നിന്ന് ഇരുപതിലേറെ വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികമാരായ സുമയ്യക്കും സന്ധ്യക്കും ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് യാത്രയയപ്പ് നല്‍കി. സ്‌കൂളില്‍ നടന്ന യാത്രയയപ്പില്‍ കമ്മിറ്റി പ്രസിഡന്റ് റസ്സല്‍ മുഹമ്മദ് മൊമന്റൊ കൈമാറി. കമ്മിറ്റിയംഗങ്ങളായ ഡോ. പ്രവീണ്‍ കുമാര്‍ ഹട്ടി, അബൂബക്കര്‍ കോയ, അബ്ദുസ്സലാം, ഷജീര്‍ ഖാന്‍ എന്നിവരും സംബന്ധിച്ചു.
പത്ത് വര്‍ഷത്തോളമായി സ്‌കൂളില്‍ മലയാളം അധ്യാപികയായിരുന്നു സുമയ്യ. തുംറൈത്തിലെ പ്രവാസി കൂട്ടായ്മയായ ടിസയുടെ വനിത സംഘാടക കൂടിയാണിവര്‍. ഭര്‍ത്താവ് അബ്ദുസ്സലാം ടിസ ഭാരവാഹിയാണ്. മക്കളായ ഇര്‍ഫാന, അബൂബക്കര്‍, അജ്മല്‍ എന്നിവര്‍ക്കൊപ്പം ഞായറാഴ്ച സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങും.
കണ്ണൂര്‍ സ്വദേശിയായ സന്ധ്യ സ്‌കൂളിന്റെ തുടക്കം മുതല്‍ കിന്റര്‍ഗാര്‍ട്ടണ്‍ വിഭാഗത്തിലെ അധ്യാപികയായിരുന്നു. റാഫോയില്‍ ജോലി ചെയ്യുന്ന പുരുഷോത്തമനാണ് ഭര്‍ത്താവ്. മകന്‍ ആരോമലിനും ഭര്‍ത്താവിനുമൊപ്പം ജൂലൈ ആദ്യ വാരത്തില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങും. യാത്രയപ്പില്‍ രക്ഷിതാക്കളും ടിസ പ്രവര്‍ത്തകരും സംബന്ധിച്ചു.