Oman
Farms in Oman will produce around 1,000 tonnes of grapes this year
Oman

ഒമാനിലെ ഫാമുകളിൽ ഈ വർഷം ഉത്പാദിപ്പിക്കുക ഏകദേശം 1,000 ടൺ മുന്തിരി

Web Desk
|
30 May 2024 6:30 AM GMT

നോർത്ത് ഷർഖിയ ഗവർണറേറ്റിലെ കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. ഖൈസ് ബിൻ സെയ്ഫ് അൽ മഊലിയാണ് വിവരം പങ്കുവെച്ചത്

മസ്‌കത്ത്:ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മുന്തിരി കൃഷി വ്യാപകം. പ്രത്യേകിച്ച് വേനൽക്കാലത്ത് മിതമായ താപനിലയുള്ള പർവതപ്രദേശങ്ങളിൽ. ദോഫാർ, ദാഖിലിയ, നോർത്ത്‌ -സൗത്ത് ബാത്തിന, നോർത്ത്‌ -സൗത്ത് ഷർഖിയ എന്നീ ഗവർണറേറ്റുകളിലൊക്കെ മുന്തിരി കൃഷിയുണ്ട്. ഏകദേശം 200 ഏക്കറിലായാണ് ആയിരം ടൺ മുന്തിരി ഉത്പാദിപ്പിക്കുന്നത്. പ്രതിവർഷം 24,000 ടൺ മുന്തിരിയാണ് പ്രാദേശിക ഉപഭോഗം. ഇതിന്റെ 4.2 ശതമാനമാണ് ഉത്പാദിപ്പിക്കുന്നത്. ഇതു മുഖേനയുള്ള വരുമാനം ഏകദേശം 1.5 ദശലക്ഷം ഒമാനി റിയാലാണ്. നോർത്ത് ഷർഖിയ ഗവർണറേറ്റിലെ കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. ഖൈസ് ബിൻ സെയ്ഫ് അൽ മഊലിയാണ് വിവരങ്ങൾ പങ്കുവെച്ചത്.

നോർത്ത് ഷർഖിയ ഗവർണറേറ്റിലെ നിരവധി സംസ്ഥാനങ്ങളിൽ മെയ് പകുതി മുതൽ ആരംഭിച്ച് എല്ലാ വർഷവും ജൂലൈ അവസാനം വരെ മുന്തിരി വിളവെടുപ്പ് നടക്കാറുണ്ട്.

Related Tags :
Similar Posts