Oman
അനുകൂല കാലാവസ്ഥ; ഒമാനിൽ ക്യാമ്പിങ്ങുകൾ വീണ്ടു സജീവം
Oman

അനുകൂല കാലാവസ്ഥ; ഒമാനിൽ ക്യാമ്പിങ്ങുകൾ വീണ്ടു സജീവം

Web Desk
|
14 Jan 2023 6:57 PM GMT

ന്യൂനമർദത്തിന്‍റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പു പെയ്ത മഴയുടെ ഭാഗമായി മിക്ക ഗവർണറേറ്റുകളിലും താപനില കുറഞ്ഞിട്ടുണ്ട്.

മസ്കത്ത്: ഒമാനിൽ അനുകൂലമായ കാലാവസ്ഥ അനുഭവപ്പെട്ടതോടെ ഒരിടവേളയ്ക്ക് ശേഷം ക്യാമ്പിങ്ങുകൾ വീണ്ടും സജീവമായി. കഴിഞ്ഞ ദിവസങ്ങളിലെ പൊതു അവധികൾ ഉപയോഗപ്പെടുത്തി സ്വദേശികളും വിദേശികളുമടക്കം നിരവധിപ്പേരാണ് ക്യാമ്പിങ് ടെന്‍റുകളൊരുക്കാൻ എത്തിയത്.

മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിലെ ബീച്ചിനോട് ചേർന്നുള്ള സ്ഥലങ്ങൾ, ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ ഇടങ്ങളിലാണ് അധികപേരും ക്യാമ്പൊരുക്കാനായി പോകുന്നത്. ന്യൂനമർദത്തിന്‍റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പു പെയ്ത മഴയുടെ ഭാഗമായി മിക്ക ഗവർണറേറ്റുകളിലും താപനില കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ ഷംസിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. മസ്കത്ത് ഗവർണറേറ്റിൽ ഏറ്റവും കൂടിയത് 21ഉം കുറഞ്ഞത് 19 ഡിഗ്രിസെൽഷ്യസുമായിരുന്നു.

അതേസമയം, മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പിങ് നടത്തുന്നവർക്ക് മുനിസിപ്പാലിറ്റി മാർ​ഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. ക്യാമ്പിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്‍റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Similar Posts