Oman

Oman
സീബ് സൂഖിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

30 Jan 2024 5:22 PM GMT
മലയാളികളുടെ ഉൾപ്പെടെ 16ലധികം കടകൾ പൂർണമായി കത്തിനശിച്ചു
മസ്കത്ത് ഗവർണറേറ്റിലെ സീബ് സൂഖിൽ തീപിടിത്തം. മലയാളികളുടെ ഉൾപ്പെടെ 16ലധികം കടകൾ പൂർണമായി കത്തിനശിച്ചു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണണ വിധേയമാക്കി.
അപകടത്തിന്‍റെ കാരണങ്ങൾ അറിവായിട്ടില്ല. നിരവധി ഗോഡൗണുകളും വെയർഹൗസുകളും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു.