Oman
80 people were rescued after a fire broke out in a building in Ghala Industrial Area, Oman
Oman

ഗല ഇൻഡസ്ട്രിയൽ ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം: 80 പേരെ രക്ഷപ്പെടുത്തി

Web Desk
|
23 Jun 2024 10:18 AM GMT

എല്ലാവരും ആരോഗ്യവാന്മാരാണെന്ന് സി.ഡി.എ.എ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ഗല ഇൻഡസ്ട്രിയൽ ഏരിയയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) അഗ്‌നിശമന സേനാംഗങ്ങൾ അണച്ചു. സംഭവത്തിൽ എൺപത് പേരെ രക്ഷപ്പെടുത്തിയതായും എല്ലാവരും ആരോഗ്യവാന്മാരാണെന്നും സിഡിഎഎ അറിയിച്ചു. എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.




Similar Posts