Oman
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ   ഞായറാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത
Oman

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത

Web Desk
|
4 Nov 2023 2:04 AM GMT

ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കരുന്നത്. അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ടുമീറ്റർവരെ ഉയരാനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

Similar Posts