Oman
ഷഹീൻ ചുഴലികാറ്റിന്റെ ആഘാതം: ഒമാനിൽ ഫീൽഡ് സർവേ 97 ശതമാനവും പൂർത്തിയായി
Oman

ഷഹീൻ ചുഴലികാറ്റിന്റെ ആഘാതം: ഒമാനിൽ ഫീൽഡ് സർവേ 97 ശതമാനവും പൂർത്തിയായി

Web Desk
|
29 Oct 2021 6:57 PM GMT

ചുഴലിക്കാറ്റിന്റെ ആഘാതം ഏറെ ബാധിച്ചിരുന്നത് ബാത്തിന ഗവർണറേറ്റുകളെ ആയിരുന്നു.

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ ഫീൽഡ് സർവേയുടെ 97 ശതമാനവും പൂർത്തിയായതായി സാമൂഹിക വികസന മന്ത്രാലയം. ഒക്ടോബർ 31ന് സർവേ പ്രവർത്തനങ്ങളുടെ അവസാന ദിവസമായിരിക്കുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ചുഴലിക്കാറ്റിന്റെ ആഘാതം ഏറെ ബാധിച്ചിരുന്നത് ബാത്തിന ഗവർണറേറ്റുകളെ ആയിരുന്നു.

ബാത്തിന മേഖലയിലെ വിവിധ വിലായത്തുകളിലായി 26,166 ആളുകളെയാണ് ചുഴലിക്കാറ്റിന്റെ ആഘാതം ബാധിച്ചിരിക്കുന്നതെന്ന് ദേശിയ എമർജൻസി മാനജേ്‌മെൻറ് കമ്മിറ്റി അറിയിച്ചിരുന്നു. ഒക്ടോബർ 24വരെയുള്ള കണക്കെടുപ്പിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്നത് സുവൈഖ് വിലായത്തിലാണ്.

ശേഷിക്കുന്ന കേസുകളുടെ കണക്കെടുപ്പ് ഫീൽഡ് ടീമിന്റെ നേതൃത്വത്തിൽ ഖേലയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റിൽ പൂർണമായി തകർന്ന 328 വീടുകൾ ഉടൻ നിർമിക്കാൻ ഭവന നഗര ആസൂത്രണ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

Similar Posts