Oman
ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ്
Oman

ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ്

Web Desk
|
27 April 2022 6:55 AM GMT

ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോര്‍ ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 8.1 ശതമാനം വര്‍ധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വകാര്യ മേഖലയിലെ ഒമാനി തൊഴിലാളികളുടെ ഏറ്റവും ഉയര്‍ന്ന ശതമാനം മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. കഴിഞ്ഞ വര്‍ഷ ഇക്കാലയളവില്‍ 85,053 തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷമിത് 86,871 ആയി ഉയര്‍ന്നു. വടക്കന്‍ ബാത്തിന 49,022, ദാഖിലിയ 35,703, തെക്കന്‍ ബാത്തിന 26,651, ദോഫാര്‍ 19,061 എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം.

കൂടുതല്‍ സ്വദേശികളും നിര്‍മാണ മേഖലിയിലാണ് ജോലി ചെയ്യുന്നത്. 53,426 ആളുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഒമാനികളില്‍ 148.7 ശതമാനം ആളുകള്‍ 325 മുതല്‍ 500 റിയാല്‍ നിരക്കില്‍ വേതനം കൈപ്പറ്റുന്നവരാണ്. രണ്ടായിരവും അതിന് മുകളിലും വേതനം സ്വീകരിക്കുന്നവര്‍ 17,378 ആളുകളാണന്നും സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Similar Posts