അംബാസഡര്‍ക്ക് തും റൈത്തില്‍ സ്വീകരണം നല്‍കി
|ദീര്‍ഘ നാളത്തെ ഇടവേളക്ക് ശേഷം തും റൈത്തില്‍ എത്തിയ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങിന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. തും റൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തുംറൈത്ത് വാലി ശൈഖ് അഹമ്മദ് ബിന്‍ അഹമ്മദ് , ഒമാന്‍ ഗള്‍ഫ് എംഡിയും പൗര പ്രമുഖനുമായ ശൈഖ് മുഹമ്മദ് സയിദ് മുഹമ്മദ് മസന്‍ എന്നിവരും സംബന്ധിച്ചു. സ്‌കൂള്‍ പ്രസിഡന്റ് റസ്സല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ. കെ. സനാതനന്‍ , രാകേഷ് കുമാര്‍ ജാ, ഒ.അബ്‌ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.
സ്കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങള്‍ അംബാസഡര്‍ കൈമാറി. അംബാസഡര്‍ക്കുള്ള ഉപഹാരം റസ്സല്‍ മുഹമ്മദ് നല്‍കി. വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു. ടിസ ഭാരവാഹികളായ ഷജീര്‍ ഖാന്‍, ബൈജു തോമസ് എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് സ്വാഗതവും വൈസ്പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി നന്ദിയും പറഞ്ഞു.
നേരത്തെ വാലിയും ശൈഖ് മസനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ സ്‌കൂള്‍ തുംറൈത്തിന് ആവശ്യമായ സ്ഥലം അനുവദിച്ച് തരണമെന്ന് അംബാസഡര്‍ അഭ്യര്‍ത്ഥിച്ചു. തും റൈത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യം അനുഭാവം പൂര്‍വ്വം പരിഗണിക്കാമെന്ന് വാലി ശൈഖ് അഹമ്മദ് ബിന്‍ അഹമ്മദ് അംബാസഡറെ അറിയിച്ചു.