Oman
![Indian Embassy Open House Indian Embassy Open House](https://www.mediaoneonline.com/h-upload/2023/05/18/1370330-screenshot-2023-05-19-003810.webp)
Oman
ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ നടക്കും
![](/images/authorplaceholder.jpg?type=1&v=2)
18 May 2023 7:12 PM GMT
ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപൺ ഹൗസ് നാളെ ഉച്ചക്ക് 2.30ന് നടക്കും. ഇന്ത്യൻ എംബസി അങ്കണത്തിൽ നാല് മണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിക്കും.
ഒമാനിൽ താമസിക്കുന്ന ഇന്ത്യകാർക്ക് തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ ബോധിപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപൺ ഹൗസ് സമയത്ത് 98282270 എന്ന നമ്പറിൽ വിളിച്ച് കാര്യങ്ങൾ ബോധിപ്പിക്കാമെന്ന് എംബസി അധികൃതർ അറിയിച്ചു.