Oman
Oman
രൂപക്ക് വീണ്ടും തകർച്ച; ഒമാനി റിയാലിനെതിരെ 207.96 എന്ന വിനിമയ നിരക്കിലേക്ക് താഴ്ന്നു
|19 July 2022 10:33 AM GMT
മസ്‌കറ്റ്: ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഒമാനി റിയാലിനെതിരെ 207.96 ഇന്ത്യൻരൂപ എന്ന നിലയിലേക്കാണ് വിനിമയ നിരക്ക് ഇന്ന് താഴ്ന്നിരിക്കുന്നത്. രൂപക്കേറ്റ തിരിച്ചടിയെ തുടർന്ന് ഇന്ത്യൻ പ്രവാസികൾ പണം അയയ്ക്കാൻ തിരക്കുകൂട്ടുകയാണ്.
യു.എസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 80 ലേക്കാണ് ഇന്ത്യൻ രൂപ കൂപ്പുകുത്തിയിരിക്കുന്നത്. സെൻസെക്സ് രാവിലെ 9.40ന് 131.36 പോയിന്റ്(0.24 ശതമാനം) താഴ്ന്ന് 54,389.79 പോയിന്റിലും, നിഫ്റ്റി 25.55 പോയിന്റ് (0.16 ശതമാനം) ഇടിഞ്ഞ് 16,252.95 പോയിന്റിലുമാണ് എത്തിയത്.
നിഫ്റ്റിയുടെ 50 ഓഹരികളിൽ 29 എണ്ണം നേട്ടം കാണിച്ചപ്പോൾ ബാക്കിയുള്ളവ ചുവപ്പിലാണുള്ളതെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റകൾ വ്യക്തമാക്കി. രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവാണ് ആഭ്യന്തര ഓഹരി വിപണിയെയും സാരമായി ബാധിച്ചത്.