ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 20ന്
|ഇന്ത്യൻ സ്കൂൾ ഡയറക്‌ടർ ബോർഡിലെ അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്
മസ്‌ക്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് അടുത്ത വർഷം ജനുവരി 20ന് നടക്കും. ഇന്ത്യൻ സ്കൂൾ ഡയറക്‌ടർ ബോർഡിലെ അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഈ അഞ്ച് അംഗങ്ങളിൽനിന്നാണ് ഡയറക്‌ടർ ബോർഡ് ചെയർമാനെ തെരഞ്ഞെടുക്കുക.
ഇലക്ഷൻ കമ്മീഷണറായി ബാബുരാജേന്ദ്രനെ ഡയറക്ടർ ബോർഡ് യോഗം തെരഞ്ഞെടുത്തു. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് വോട്ടവകാശം. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ 9000ത്തിലധികം വിദ്യാർഥികളുണ്ട്. ഇവരുടെ 6000ത്തിലധികം വരുന്ന രക്ഷിതാക്കൾക്ക് വോട്ടവകാശമുണ്ടാവും. സ്പെഷൽ സ്കൂളിലെ 80 രക്ഷിതാക്കൾക്കും വോട്ടവകാശമുണ്ടാവും. തലസ്ഥാന ഏരിയയിലെ കമ്യൂണിറ്റി സ്കൂൾ അല്ലാത്ത വാദീ കബീർ ഇന്ത്യൻ സ്കൂൾ, അൽ ഗുബ്റ ഇന്ത്യൻ സ്കൂളുകളുടെ രണ്ടു വീതം പ്രതിനിധികൾ ഡയറക്ടർ ബോർഡിലുണ്ടാവും. ഡയറക്ടർ ബോർഡിൽ നോമിനേറ്റ് ചെയ്യുന്നവരടക്കം 12അംഗങ്ങളാണുണ്ടാവുക. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ്,