Oman
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണമായി തുറക്കുന്നു
Oman

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണമായി തുറക്കുന്നു

Web Desk
|
3 Nov 2021 7:12 PM GMT

വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദന്ധങ്ങൾ പാലിക്കണമെന്ന് ഡയറക്ടർ ബോർഡ് നിർദ്ദേശം നൽകി

കോവിഡ് ആകുലത മാറിയതോടെ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണമായി തുറക്കുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദന്ധങ്ങൾ പൂർണമായി പാലിക്കണമെന്നാണ് ഡയറക്ടർ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമാനിലെ പല ഇന്ത്യൻ സ്‌കൂളുകളും പൂർണമായി പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. സൂർ ഇന്ത്യൻ സ്‌കൂൾ പൂർണമായി പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. അൽ ഗുബ്‌റ ഇന്ത്യൻ സ്‌കൂളിൽ കെ.ജി ക്ലാസുകളും ആറ് മുതൽ 12വരെ ക്ലാസുകളും നിലവിൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ബാക്കി അടുത്ത ആഴ്ച മുതൽ ആരംഭിക്കും.

മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ ഈ മാസം 17മുതൽ തുറന്ന് പ്രവർത്തിക്കും. അഞ്ച് മുതൽ എട്ടുവരെ ആഴ്ചയിൽ രണ്ട് ക്ലാസുകൾ വീതം നടത്താനാണ് പദ്ധതി. ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ, വാദീ കബീർ ഇന്ത്യൻ സ്‌കൂൾ എന്നിവയും രക്ഷിതാക്കൾക്ക് സ്‌കൂൾ തുറക്കുന്നത് സംബന്ധമായ അറിയിപ്പ് നൽകിക്കഴിഞ്ഞു. സ്‌കൂളിൽ എത്തുന്ന കുട്ടികളെ ദിവസവും ശരീര ഊഷ്മാവ് പരിശോധന, അസുഖമുള്ള കുട്ടികളെ തിരിച്ചയക്കൽ, സ്‌കൂളിൽ െഎസലേഷൻ മുറികൾ ഒരുക്കൽ, ആവശ്യമായ സാനിറ്ററൈസുകൾ വിതരണം ചെയ്യൽ, സാമൂഹിക അകലം പാലിച്ച് ക്ലാസുകളിൽ ഇരുത്തൽ തുടങ്ങി നിരവധി മാനദന്ധങ്ങൾ സ്‌കൂൾ അധികൃതർ നടപ്പാക്കേണ്ടി വരും.

Similar Posts